കേരള സർക്കാർ ഓപ്പറേഷൻ തൂഫാൻ(രണ്ടാം ഘട്ടം) September 25, 2026 കേരള സർക്കാർ ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിന് സെപ്റ്റംബർ 28 തിങ്കളാഴ്ച തുടക്കം കുറിക്കുകയാണ്. ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം ബഹുമാന്യരെ, കേരള സർക്കാർ ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിന് സെപ്റ്റംബർ 28 തിങ്കളാഴ്ച തുടക്കം കുറിക്കുകയാണ്. അന്നേദിവസം രാവിലെ 11 മണിക്ക് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഉദ്ഘാടനം ലൈവായി വീക്ഷിക്കുന്നതിനും തുടർന്ന് കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ബോധവൽക്കരണ ക്ലാസിലും ജന പ്രതിനിധികൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, അങ്കണവാടി വർക്കർമാർ, ആശ പ്രവർത്തകർ എന്നിവർ കൃത്യമായി പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു. സ്നേഹാദരങ്ങളോടെ, ബി വിനോദ് കുമാർ പ്രസിഡൻറ് എസ് വിനോദ് കുമാർ സെക്രട്ടറി